ഐപിഒയിലൂടെ കോടികൾ സമാഹരിച്ച് ഗ്രീൻഷെഫ് അപ്ലൈയൻസ് ലിമിറ്റഡ്. എൻഎസ്ഇ എമേർജിൽ പുതുതായി ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മികച്ച മുന്നേറ്റം കാഴ്ചവച്ചത്. 87 രൂപയാണ് ഓഹരികളുടെ ഇഷ്യൂ പ്രൈസായി നിശ്ചയിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 53.62 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിച്ചിരിക്കുന്നത്. ഏകദേശം 60 തവണ ഓഹരികൾ ഓവർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ജൂൺ 23 മുതൽ 27 വരെയാണ് നിക്ഷേപകർക്ക് സബ്സ്ക്രിപ്ഷൻ സമയം അനുവദിച്ചിരുന്നത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോം അപ്ലൈയൻസ് കമ്പനിയാണ് ഗ്രീൻഷെഫ്. നിലവിൽ, കമ്പനിക്ക് നാല് പ്ലാന്റുകളാണ് ഉള്ളത്. ഇവയിൽ മൂന്നെണ്ണം ബെംഗളൂരുവിലും, ഒരെണ്ണം ഹിമാചൽ പ്രദേശിലുമാണ് സ്ഥിതി ചെയ്യുന്നത്. ഘട്ടം ഘട്ടമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബീഹാർ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും അസംഘടിത മേഖലയിൽ നിന്നുള്ളവരാണ്.
Post Your Comments