രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഫെയിം 2 (ഫാസ്റ്റർ അഡോപ്ഷൻ ഓഫ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) പദ്ധതി നീട്ടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, 2024 സാമ്പത്തിക വർഷം മാർച്ച് വരെയാണ് പദ്ധതിയുടെ കാലാവധി. ഇവ വീണ്ടും ദീർഘിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച വിവരങ്ങൾ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഹനീഫ് ഖുറോഷി അറിയിച്ചിട്ടുണ്ട്.
ഫെയിം 2 പദ്ധതി ദീർഘിപ്പിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങൾക്കുളള ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാൻ സാധ്യതയുണ്ട്. അഞ്ച് വർഷത്തെ കാലാവധിയാണ് ഫെയിം 2 പദ്ധതിക്ക് ഉള്ളത്. കഴിഞ്ഞ ജൂൺ ഒന്ന് മുതൽ ഫ്രെയിം 2 പദ്ധതിയിലൂടെ നൽകുന്ന സബ്സിഡി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇതോടെ, ഇലക്ട്രിക് ചക്രവാഹനങ്ങൾക്കുള്ള ഇൻസെന്റീവിന്റെ പരിധി വാഹനങ്ങളുടെ എക്സ് ഷോറൂം വിലയുടെ 15 ശതമാനം അല്ലെങ്കിൽ ബാറ്ററി കിലോവാട്ട് അവറിന് 10,000 രൂപയാക്കി കുറയ്ക്കുകയായിരുന്നു.
Post Your Comments