
തിരുവനന്തപുരം: : സംസ്ഥാനത്ത് പനി മരണങ്ങളിലും വ്യാപക ക്രമക്കേട് എന്ന് ആരോപണങ്ങള്‍ ഉയുന്നു. പനി ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പ് കൃത്യമായി പുറത്തുവിടുന്നില്ലെന്നാണ് പ്രധാനമായും ആരോപണം ഉയരുന്നത്. പ്രതിദിനം കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും എണ്ണം കുറച്ചാണ് ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് വിവരം. ഓരോ ജില്ലകളിലേയും കൃത്യമായ കണക്കല്ല ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ദിവസം ആറ് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എണ്ണം കുറച്ചാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടത്.
ശുചീകരണ പ്രവര്‍ത്തനങ്ങളിലുള്‍പ്പടെ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് പകര്‍ച്ചപ്പനി ഗുരുതരമാകാന്‍ കാരണം. ക്രമാതീതമായി രോഗികളുടെ എണ്ണം ഉയരുന്നത് വിമര്‍ശനങ്ങള്‍ ശക്തമാക്കുമെന്നതിനാലാണ് കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുറയാതെ തുടരുന്നത് കടുത്ത ആശങ്കയാണ്. വൈറല്‍ പനിക്കൊപ്പം, എച്ച്1 എന്‍1, എലിപ്പനി എന്നിവ ബാധിക്കുന്നതും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Post Your Comments