ErnakulamLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് പൊ​ട്ടി വീ​ണ് ജീവനക്കാരിയടക്കം രണ്ടുപേർക്ക് പരിക്ക്

ആശുപത്രിയിലെ തെറാപ്പിസ്റ്റും തൊടുപുഴ സ്വദേശിയുമായ സോന, ചികിത്സയ്ക്കത്തിയ ഒഡീഷ സ്വദേശി പ്രത്യുഷ പാത്രോ എന്നിവർക്കാണ് പരുക്കേറ്റത്

കൊ​ച്ചി: എ​റ​ണാ​കു​ളം ച​മ്പ​ക്ക​ര​യി​ല്‍ സ്വ​കാ​ര്യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് പൊ​ട്ടി വീ​ണ് ജീവനക്കാരിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ആശുപത്രിയിലെ തെറാപ്പിസ്റ്റും തൊടുപുഴ സ്വദേശിയുമായ സോന, ചികിത്സയ്ക്കത്തിയ ഒഡീഷ സ്വദേശി പ്രത്യുഷ പാത്രോ എന്നിവർക്കാണ് പരുക്കേറ്റത്.

ഇന്ന് രാവിലെ തൈക്കൂടത്തെ സൂ​ര്യ​സ​ര​സ് എ​ന്ന ആ​യു​ര്‍​വേ​ദ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലെ ലിഫ്റ്റ് താഴെക്ക് പതിച്ചാണ് അപകടമുണ്ടായത്. റോപ്പിന്‍റെ കപ്പിളിൽ സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് സൂചന.

Read Also : നി​സാ​ര വാ​ക്കു​ത​ർ​ക്കം ക​ലാ​ശി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ൽ: ക​ട​യു​ട​മ തൊ​ഴി​ലാ​ളി​യെ തീ​കൊ​ളു​ത്തി കൊ​ന്നു

സംഭവം നടന്ന ഉടൻ ഗാന്ധിനഗറിൽ നിന്നുള്ള ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാൾക്ക് നട്ടെല്ലിനും മറ്റൊരാൾക്ക് കാലിലും അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

അതേസമയം, തകർന്ന ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ലൈസൻസ് ലഭിച്ചിരുന്നില്ലെന്നും സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button