മംഗളൂരു: ചിക്കോടി ഹൊരെകോഡി നന്തി പര്വതില് സ്ഥിതി ചെയ്യുന്ന ജൈന ബസ്തിയില്‍ നിന്ന് കാണാതായ ആചാര്യ ശ്രീ കാമകിമാര നന്തി മഹാരാജ വധിക്കപ്പെട്ടതായി കര്‍ണാടക പൊലീസ്. സന്യാസിയെ ഈ മാസം അഞ്ച് മുതലാണ് കാണാതായത്. ബസ്തി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ഭീമപ്പ ഉഗാരെ പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ പിടിയിലായ രണ്ടുപേർ തങ്ങള്‍ അദ്ദേഹത്തെ കൊന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ, ഭൗതിക ശരീരം എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ പരസ്പര വിരുദ്ധ വിവരം നല്‍കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10നാണ് മഹാരാജയെ അവസാനമായി കണ്ടതെന്നാണ് ആശ്രമം അന്തേവാസികള്‍ അറിയിച്ചത്. സന്യാസിയുടെ തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബസ്തിയുടെ വസ്തുക്കളുമായി ബന്ധപ്പെട്ട രേഖകളും കാണാതായിട്ടുണ്ട്.
Post Your Comments