തിരുവനന്തപുരം: സിപിഎമ്മില്‍ അംഗത്വം തേടിയ നടന്‍ ഭീമന്‍ രഘുവിന്റെ ചില പ്രസ്താവനകൾ ചർച്ചയാകുന്നു. എകെജി സെന്ററിലെത്തിയ നടന്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്നെ നേരില്‍ കണ്ടു. സി പി എം ജില്ലാ സെക്രട്ടറിയും എം എല്‍ എയുമായ വി ജോയിക്കൊപ്പമാണ് രഘു എ കെ ജി സെന്ററിലെത്തിയത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ അദ്ദേഹം പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തു.
‘സിപിഎമ്മില്‍ എന്റെ ചുമതല എന്താണെന്ന് അറിയില്ല. എന്നാല്‍ പിണറായി വിജയന്‍ എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അഭിമാനമാണ്. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. പറയാനുള്ളത് മുഖം നോക്കി പറയും, അഴിമതിയില്ല. കലാകാരന്‍മാര്‍ക്ക് ഒരുപാട് ഗുണം ചെയ്യുന്ന പാര്‍ട്ടിയാണ്. പറയാനുള്ളത് മുഖത്തുനോക്കി പറയാൻ കഴിവുള്ളയാളാണ് നമ്മുടെ സി എം. പറയാനുള്ളതിന് പറയേണ്ടുന്നിടത്ത് പറയേണ്ടതുപോലെ മറുപടി കൊടുക്കാനും കഴിവുള്ളയാളാണ്. മതവര്‍ഗീയതയ്‌ക്കെതിരെ പോരാടുന്നൊരു മനുഷ്യനാണ്. അണ്‍കറപ്റ്റഡ് ലീഡര്‍ വിത്ത് വിഷൻ ഫോര്‍ ദി സ്റ്റേറ്റ് .
മറ്റുള്ള മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായി പല ഭാവത്തിലും പലരീതിയിലും ഭരിക്കാൻ അദ്ദേഹത്തിന് പ്രത്യേകമായൊരു ക ഴിവുണ്ട്. അങ്ങനെയുള്ളൊരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് മറ്റുള്ള കാര്യങ്ങള്‍ ഒന്നും ആലോചിട്ടല്ല. ജനങ്ങള്‍ക്കിടയിലേക്കിറങ്ങുക, പാവപ്പെട്ടവര്‍ക്കായി ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാൻ കഴിയും.- ഭീമന്‍ രഘു പറഞ്ഞു.
‘ബിജെപിയിൽ കലാകാരന്മാർക്ക് കഴിവ് തെളിയിക്കാനുള്ള യാതൊരു സാഹചര്യവുമില്ല. സിപിഎം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ്. എന്റെ കഴിവുകൾ ഇനി സിപിഎമ്മിനൊപ്പം പ്രവർത്തിച്ചു കാണിക്കും. കലാകാരന്മാര്‍ക്ക് ഒരുപാട് അവസരങ്ങള്‍ ഈ പാര്‍ട്ടിയിലൂടെ കിട്ടിക്കൊണ്ടിരിക്കുന്ന കാലമാണ്.നരേന്ദ്രേമോദിയോട് ആരാധനയില്ല. ചിന്തിക്കുന്നവര്‍ക്ക് നില്‍ക്കാനുളള ഒരു തട്ടല്ല ബി ജെ പി’- അദ്ദേഹം പറഞ്ഞു.
രാജസേനന്‍, അലി അക്ബര്‍, ഭീമന്‍ രഘു എന്നിവരെപ്പോലെ സുരേഷ് ഗോപിയും ബിജെപി വിടുമോ എന്ന ചോദ്യത്തിന് ഭീമന്‍ രഘു ഇങ്ങനെ പ്രതികരിച്ചു. അതെനിക്കറിയില്ല, സുരേഷ് ഗോപിയോട് ചോദിക്കണം. അദ്ദേഹം അങ്ങനെ ചിന്തിക്കുമോ എന്ന് എനിക്ക് പറയാനാകില്ല- ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.
Post Your Comments