ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു

കോട്ടയം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ആദിത്യ ബിജു. ഇതിനിടെയാണ് അപകടം സംഭവിച്ചത്.

Read Also: കള്ളന്മാര്‍ക്ക് ഇപ്പോള്‍ സ്വര്‍ണവും പണവും വേണ്ട, പകരം തക്കാളി: കവര്‍ച്ച ചെയ്തത് രണ്ടര ലക്ഷം രൂപയുടെ തക്കാളി

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലകളിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കടലാക്രമണം, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്.

Read Also: അയല്‍വാസിയായ കാമുകനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ഗര്‍ഭിണിയെന്ന വിവരം ഭര്‍ത്താവില്‍ നിന്നും മറച്ചുവെച്ചു

Share
Leave a Comment