സീതത്തോട്: ശബരിഗിരി ജലവൈദ്യുതി പദ്ധതി പ്രദേശങ്ങളിലുൾപ്പെടെ പത്തനംതിട്ടയിലെ പദ്ധതി മേഖലകളിൽ രേഖപ്പെടുത്തിയത് സംസ്ഥാനത്തെ റെക്കോഡ് മഴ.
പദ്ധതിയുടെ പമ്പാഡാം പ്രദേശത്ത് 198 മില്ലീമീറ്റർ മഴയും കക്കി-ആനത്തോട് പ്രദേശത്ത് 161 എംഎം മഴയും ലഭിച്ചു. ഇതോടെ പദ്ധതി സംഭരണികളിൽ ഒരു ദിവസം കൊണ്ട് തന്നെ 3 ശതമാനം ജലനിരപ്പ് ഉയർന്ന് ആകെ ശേഷിയുടെ 16 ശതമാനമായി വർധിച്ചു. മഴ ശക്തമായതോടെ പദ്ധതി സംഭരണികളിലേക്കുള്ള നീരൊഴുക്കിലും വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ദിവസം മാത്രം 25.868 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി. നാലു ദിവസം മുമ്പ് 11 ശതമാനമായിരുന്നു ശബരിഗിരിയിലെ ജലനിരപ്പ്. സംസ്ഥാനത്തെ സംഭരണികളിലെ മൊത്ത സംഭരണ ശേഷി 19 ശതമാനമായി ഉയർന്നിട്ടുണ്ട്.
Post Your Comments