ThiruvananthapuramKeralaNattuvarthaLatest NewsNews

മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കും: കെ സുധാകരൻ

തിരുവനന്തപുരം: മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കുമെന്നും സാജൻ സ്‌കറിയക്കെതിരെയെടുത്ത നടപടി അതിക്രൂരവും ഭീകരവുമാണെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്തസും അഭിമാനവുമില്ലാത്ത കാര്യങ്ങളാണ് മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ പൊലീസ് ചെയ്തുകൂട്ടിയതെന്നും പൊലീസ് നടപടിയെ നൂറ് ശതമാനം എതിർക്കുന്നു എന്നും സുധാകരൻ പറഞ്ഞു.

കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ;

‘മറുനാടൻ മലയാളിക്കെതിരെ പൊലീസ് തോന്നിവാസമാണ് നടത്തുന്നത്. ഒളിവിൽ പോയ മറുനാടൻ മലയാളിയുടെ ഉടമക്കെതിരെ നടപടിയെടുത്തോട്ടെ, പക്ഷേ അതിനൊരു മര്യാദ കാണിക്കണം. അന്തസും അഭിമാനവുമില്ലാത്ത കാര്യങ്ങളാണ് പൊലീസ് മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ ചെയ്തുകൂട്ടിയത്.

സാജൻ സ്‌കറിയക്കെതിരെയെടുത്ത നടപടി അതിക്രൂരവും ഭീകരവുമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. പൊലീസ് നടപടിയെ നൂറ് ശതമാനം എതിർക്കുന്നു. മറുനാടൻ മലയാളിപോലുള്ള മാധ്യമങ്ങൾക്ക് പൂർണ സംരക്ഷണം ഒരുക്കും.

അയല്‍വാസിയായ കാമുകനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ഗര്‍ഭിണിയെന്ന വിവരം ഭര്‍ത്താവില്‍ നിന്നും മറച്ചുവെച്ചു

സർക്കാറിനെതിരെ എന്തെങ്കിലും എഴുതിയാൽ അതിന്റെ പ്രതികാരം മനസിൽവെച്ച് അവസരം കിട്ടുമ്പോൾ വിനിയോഗിക്കുന്ന തരം താഴ്ന്ന പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. രക്തസാക്ഷികളാവുന്ന മാധ്യമങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും കോൺഗ്രസ് പോകും. വാർത്താ ചാനലുകളിലെ മാധ്യമ പ്രവർത്തകരെ കേസിൽ കുടുക്കി നാവടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വിമർശിക്കുന്ന പത്ര മാധ്യമങ്ങളെ മുഴുവൻ അടക്കി എതിർക്കാനും നടപടികൾക്ക് വിധേയമാക്കാനും ശ്രമിക്കുന്ന സർക്കാർ ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഘടകമാണ് പത്രമാധ്യമ സ്വാതന്ത്ര്യം. അതിനെ ഹനിക്കുന്ന സർക്കാർ ജനാധിപത്യത്തിന് അപകടകാരിയാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button