KeralaLatest NewsNews

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നാരംഭിക്കും, സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ അവസരം

ജൂലൈ 8 മുതൽ 12 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുക

സംസ്ഥാനത്ത് ഇന്ന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും. കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച ജില്ലകളിലൊഴികെയാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. ഇത്തവണ 3,16,772 വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിന് പ്രവേശനം നേടിയിരിക്കുന്നത്. 22,145 വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലും പ്രവേശനം നേടിയിട്ടുണ്ട്.

വിവിധ പിഴവുകളെ തുടർന്ന് അലോട്ട്മെന്റ് നഷ്ടമായവർക്കും, ഇതുവരെ അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാവുന്നതാണ്. ജൂലൈ 8 മുതൽ 12 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുക. അതേസമയം, സപ്ലിമെന്ററി അലോട്ട്മെന്റിലടക്കം വൈകി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് അധിക ക്ലാസുകൾ ഉറപ്പുവരുത്താൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, കാസർഗോഡ് ഇനി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: സ്‌പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമില്ല: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ കുത്തിയിരിപ്പ് പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button