KeralaLatest NewsNews

കനത്ത മഴ: നെടുമ്പാശേരിയിൽ വീട് തകർന്ന് രണ്ട് പേർക്ക് പരിക്ക് 

എറണാകുളം: നെടുമ്പാശേരിയിൽ ശക്തമായ മഴയിൽ വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. നെടുമ്പാശേരി ആവണംകോട് മണപ്പുറം വീട്ടിൽ കുഞ്ഞൻ, കുഞ്ഞന്റെ ഭാര്യ സരസു എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി രണ്ട് മണിയോടെയാണ് വീടിന്റെ മുകൾ ഭാഗം തകർന്നത്. ഉറങ്ങി കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സരസുവിനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീടിന്റെ മുകൾ ഭാഗം പൂർണമായും തകർന്ന് താഴേക്ക് വീഴുകയായിരുന്നു. കുഞ്ഞന്റെ മകൻ ബൈജുവും ഭാര്യ രേഖയും ഇവരുടെ കുട്ടികളായ രോഹിതും, രതിയും വീടിനോട് ചേർന്നുള്ള മറ്റൊരു മുറിയിൽ ആയിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button