നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ റെക്കോർഡ് നേട്ടത്തിനരികെ വിദേശ നിക്ഷേപം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസത്തിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 1.03 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് ത്രൈമാസങ്ങളിലെ ഏറ്റവും ഉയർന്ന നിക്ഷേപം കൂടിയാണിത്. രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറ, പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകൾ, കോർപ്പറേറ്റ് മേഖലയുടെ വളർച്ച തുടങ്ങിയ ഘടകങ്ങൾ വിദേശ നിക്ഷേപകരെ കൂടുതലായും ഇന്ത്യയിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ വാങ്ങലുകാരായി തുടരുന്ന എഫ്പിഐകൾ ഏപ്രിലിൽ 11,631 കോടി രൂപയാണ് നിക്ഷേപിച്ചത്. മേയിൽ 43,838 കോടി രൂപയും, ജൂണിൽ 47,148 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ജൂണിൽ രേഖപ്പെടുത്തിയത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപ ഒഴുക്ക് ഓഹരി സൂചികകളെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം വ്യക്തിഗത നിക്ഷേപകരിലും വിശ്വാസം പകരുന്നുണ്ട്. ഫിനാൻഷ്യൽ സർവീസസ്, ഓട്ടോമൊബൈൽസ്, എഫ്എംസിജി, ഹെൽത്ത് കെയർ മേഖലകളിലാണ് കൂടുതൽ വിദേശ നിക്ഷേപം എത്തിയിട്ടുള്ളത്.
Also Read: ശുചിത്വ മാലിന്യ സംസ്കരണം: ഒഡിഎഫ് പ്ലസ് തിളക്കത്തിൽ കേരളം
Post Your Comments