ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിനരികെ ആഭ്യന്തര സൂചികകൾ. ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ വൻ കുതിപ്പാണ് കാഴ്ചവെച്ചത്. ബിഎസ്ഇ സെൻസെക്സ് 486.49 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,205-ൽ വ്യാപാരം അവസാനിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് സെൻസെക്സ് 65,000 ഭേദിക്കുന്നത്. നിഫ്റ്റി 133.50 പോയിന്റ് നേട്ടത്തിൽ 19,322.55-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് ഓഹരി സൂചികകൾ നേട്ടത്തിലേറുന്നത്.
ബിഎസ്ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 1.80 ലക്ഷം കോടി രൂപ വർദ്ധിച്ച് 298.20 ലക്ഷത്തിൽ എത്തിയിട്ടുണ്ട്. ഇന്ന് 1,972 കമ്പനികളാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, ഐടിസി, ബിപിസിഎൽ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ജെഎസ്ഡബ്ല്യു എനർജി, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽ തുടങ്ങിയവയാണ് ഏറ്റവുമധികം മുന്നേറിയ ഓഹരികൾ. അതേസമയം, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, എൻഡി ടിവി, ബജാജ് ഓട്ടോ, പവർഗ്രിഡ്, സൺ ഫാർമ, സിപ്ല, ഡോ.റെഡ്ഡീസ് തുടങ്ങിയവയുടെ ഓഹരികൾ നിരാശപ്പെടുത്തി.
Also Read: ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാന്‍ 3: ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി
Post Your Comments