Latest NewsNewsBusiness

പിൻവലിച്ച 2000 രൂപ നോട്ടുകൾ 76 ശതമാനവും തിരികെയെത്തി, കണക്കുകൾ പുറത്തുവിട്ട് ആർബിഐ

ബാങ്കുകളിൽ ഇതുവരെ 2.27 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് എത്തിയിട്ടുള്ളത്

രാജ്യത്ത് പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. നോട്ടുകൾ പിൻവലിച്ച് ഒരു മാസം കൊണ്ടാണ് പകുതിയിലധികവും നോട്ടുകൾ തിരികെ എത്തിയിരിക്കുന്നത്. ഈ വർഷം മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിനിമയം നിർത്തലാക്കിയുള്ള ഉത്തരവ് ആർബിഐ പുറത്തിറക്കുന്നത്. പൊതുജനങ്ങൾക്ക് സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റി വാങ്ങാനുള്ള അവസരമുണ്ട്.

ജൂൺ 30 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ബാങ്കുകളിൽ ഇതുവരെ 2.27 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് എത്തിയിട്ടുള്ളത്. ഇതിൽ 87 ശതമാനം നോട്ടുകളും അവരവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന രീതിയിലാണ് ബാങ്കിന് കൈമാറിയിട്ടുള്ളത്. 13 ശതമാനം ശതമാനം മാത്രമാണ് നോട്ടുകളായി തിരികെ നൽകിയിട്ടുള്ളത്. ആർബിഐ നിശ്ചയിച്ച കാലാവധിക്കുള്ളിൽ നോട്ടുകൾ ബാങ്കുകളിൽ ഏൽപ്പിച്ചില്ലെങ്കിൽ ജനങ്ങളുടെ പക്കലുള്ള രണ്ടായിരത്തിന്റെ കറൻസി അസാധുവാകുന്നതാണ്.

Also Read: ടൈപ്പ് വൺ ഡയബറ്റീസ് കുട്ടികൾക്ക് വീടിനടുത്തുളള സ്‌കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button