മനുഷ്യരെ വഹിച്ചുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പേടകം വീണ്ടെടുക്കൽ ടീം പരിശീലനം പൂർത്തിയാക്കി. കൊച്ചിയിൽ വച്ച് ക്രൂ മോഡ്യൂൾ വീണ്ടെടുക്കാനുള്ള പരിശീലനമാണ് ടീം അംഗങ്ങൾക്ക് നൽകിയിരിക്കുന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടർ എം. മോഹനന്റെ നേതൃത്വത്തിൽ ഐഎസ്ആർഒയുടെയും നേവിയുടെയും ടീമുകൾ സംയുക്തമായാണ് പരിശീലനം നടത്തിയത്.
അടുത്ത മാസം ശ്രീഹരിക്കോട്ടയിൽ നിന്നും ഗഗൻയാൻ പേടകം ആദ്യ ടെസ്റ്റ് ഫ്ലൈറ്റ് നടത്തും. അതേസമയം, പേടകത്തിന് എന്തെങ്കിലും പിഴവ് ഉണ്ടാവുകയാണെങ്കിൽ അവ കടലിലിറക്കി ബഹിരാകാശ യാത്രികരെ രക്ഷപ്പെടുത്തുന്നതിനുള്ള ‘അബോർട്ട്’ പരീക്ഷണവും കൊച്ചിയിൽ വച്ച് നടത്തിയിട്ടുണ്ട്. യഥാർത്ഥ ക്രൂ മോഡ്യൂൾ പതിക്കുമ്പോഴുള്ള പിണ്ഡം, ഗുരുത്വാകർഷണ കേന്ദ്രം, ബാഹ്യ ഘനം, ബാഹ്യവസ്ഥ എന്നിവ അനുകരിച്ച മോഡ്യൂൾ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. ക്രൂ അംഗങ്ങളെ എത്രയും വേഗം വീണ്ടെടുക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമത്തിന് അന്തിമരൂപമാകാൻ ഇനിയും നിരവധി പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്.
Also Read: നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ചു: ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
Post Your Comments