Latest NewsNewsBusiness

രാജ്യത്ത് ഇലക്ടറൽ ബോണ്ടുകളുടെ വിതരണം ഇന്ന് ആരംഭിക്കും

വിവിധ സംസ്ഥാനങ്ങളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 ശാഖകൾ വഴിയാണ് ഇലക്ടറൽ ബോർഡുകൾ വിതരണം ചെയ്യുന്നത്

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള ഇലക്ടറൽ ബോണ്ടുകളുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. ഇലക്ടറൽ ബോണ്ടുകളുടെ 27-ാം ഘട്ട വിതരണമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തീരുമാനം.

വിവിധ സംസ്ഥാനങ്ങളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 ശാഖകൾ വഴിയാണ് ഇലക്ടറൽ ബോർഡുകൾ വിതരണം ചെയ്യുന്നത്. ജൂലൈ 12ന് വിതരണം അവസാനിപ്പിക്കും. 1,000, 10,000, 10 ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം. ഇവയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും സംഭാവന ചെയ്യാൻ സാധിക്കും. പുറത്തിറക്കി 15 ദിവസമാണ് ബോണ്ടുകൾക്ക് സാധുതയുള്ളത്.

Also Read: പതിനഞ്ച് ദിവസം മുമ്പ് വിവാഹം, നവവധു ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ: സംഭവം തിരുവനന്തപുരത്ത്

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപത്രങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന പണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചത്. 2018 മാർച്ച് 1 മുതൽ 10 വരെയാണ് ഇലക്ടറൽ ബോണ്ടുകളുടെ ആദ്യ ഘട്ട വിൽപ്പന നടന്നത്. ഇന്ത്യൻ പൗരന്മാർക്കും, രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കും ഇലക്ടറൽ ബോണ്ടുകൾ വാങ്ങാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button