മൂന്നിലവ്: ഇല്ലിക്കൽകല്ല് കണ്ട് മടങ്ങിയവരുടെ ബൈക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. എറണാകുളം നെട്ടൂർ സ്വദേികളായ ജോസഫ് (20,) നോയൽ (20) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : പകരം വീട്ടി എംവിഡി: കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് 3250 രൂപ പിഴ
പഴുക്കാക്കാനത്തിന് സമീപം ഇന്നലെ മൂന്നോടെയാണ് അപകടമുണ്ടായത്. ഇല്ലിക്കൽകല്ല് സന്ദർശിച്ച് തിരികെ വരും വഴി പഴുക്കാക്കാനത്തിന് സമീപം പതിനഞ്ച് എന്ന സ്ഥലത്തെ കൊടുംവളവ് തിരിയുന്നതിനിടെ ബൈക്ക് കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. ബൈക്കിനൊപ്പം താഴേക്കു വീണ യുവാക്കളെ നാട്ടുകാർ ആണ് പുറത്തെത്തിച്ചത്.
പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post Your Comments