
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുന്നു. വില വര്‍ധനവ് തടയാന്‍ ഹോര്‍ട്ടികോര്‍പ്പ് നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 23 പച്ചക്കറി വണ്ടികള്‍ സര്‍വീസ് തുടങ്ങും. വിലക്കുറവില്‍ ജൈവ പച്ചക്കറിയാണ് വീട്ട് പടിക്കലെത്തുന്നത്.
Read Also: യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് കേരളത്തിലെ വന്ദേഭാരത്
സെഞ്ച്വറിയും കടന്ന് കുതിക്കുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ ഇടപെടുകയാണ് ഹോര്‍ട്ടികോര്‍പ്പ്. സ്റ്റാളുകള്‍ക്ക് പുറമേ പച്ചക്കറി വണ്ടികളും വില്‍പ്പന കേന്ദ്രങ്ങളായി മാറും. സ്റ്റാളുകളില്ലാത്ത സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പൊതു വിപണിയേക്കാള്‍ 30 രൂപ വരെ വിലക്കുറവുണ്ടാകും. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പച്ചക്കറി വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും
സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പരമാവധി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുവാനും മറ്റുള്ളവ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചും വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് നല്‍കാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പ് തീര്‍പ്പാക്കുമെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ഉറപ്പ്.
Post Your Comments