Latest NewsKeralaNews

വി മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണ്: പരിഹാസവുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പരിഹസവുമായി മന്ത്രി വി ശിവൻകുട്ടി. ചിലപ്പൻ കിളിയെ പോലെ എന്തൊക്കെയോ പറയുന്ന മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ചാലക്കുടി അടിപ്പാത: നിർമ്മാണം പൂർത്തിയായി, ഇന്ന് ട്രയൽ റൺ, തിങ്കളാഴ്ചയോടെ പൂർണമായും തുറന്നു നൽകുമെന്ന് മന്ത്രി

കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ മാസ്റ്ററെ കുറിച്ച് മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങളാണ് പറയുന്നത്. എന്ത് അനുഭവ സാമ്പത്താണ് മുരളീധരനുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. മുരളീധരൻ മുൻകൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ. വി മുരളീധരന് പൊതുജന പിന്തുണ ഇല്ല. ജനകീയ തെരഞ്ഞെടുപ്പുകളിൽ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി മുരളീധരനെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ് ഏക സിവിൽ കോഡ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ തന്ത്രം ഇതിന് പിന്നിലുണ്ട്. അത് കേരളത്തിൽ വിലപ്പോകില്ല. ഒറ്റക്കെട്ടായി കേരളം ഇതിനെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പടികൾ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവം: രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെന്റ് ചെയ്തു 

shortlink

Related Articles

Post Your Comments

Related Articles


Back to top button