തിരുവനന്തപുരം: കേരളത്തിൽ കേരളത്തിൽ അതിതീവ്ര മഴയെത്തുന്നുവെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ ആറാം തീയതി വരെ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Also: വ്യാജ കേന്ദ്ര സർക്കാർ ജോലി നൽകി അരക്കോടിയിലധികം തട്ടിയെടുത്തു : യുവാവ് പിടിയിൽ
ജൂലൈ മൂന്നിന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലൈ നാലിന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലൈ 5 ന് ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലൈ ആറിന് കണ്ണൂർ ജില്ലയിലുമാണ് അലേർട്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Read Also: ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു: വി മുരളീധരനെതിരെ വി ശിവന്‍കുട്ടി
Post Your Comments