പട്ന: ഭർത്താവില്ലാത്ത സമയത്ത് വീടിന്റെ മേൽക്കൂര വഴി അകത്തു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി 20കാരി. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. 27കാരനായ യുവാവിന്റെ ജനനേന്ദ്രിയം ഭാഗികമായി മുറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. യുവതി വീട്ടിൽ ഉറങ്ങിക്കിടക്കവെ പ്രതി മേൽക്കൂര വഴി റൂമിൽ പ്രവേശിച്ചി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. യുവതി പ്രതിഷേധിച്ചുവെങ്കിലും ഇയാൾ പിന്മാറിയില്ല. തുടർന്ന് സമീപത്ത് സൂക്ഷിച്ചിരുന്ന ഷേവിംഗ് ബ്ലേഡ് എടുത്ത് ജനനേന്ദ്രിയത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികൾ പൊലീസിൽ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുച്ചെന്നും ബങ്ക ടൗൺ എസ്എച്ച്ഒ ശംഭു യാദവ് പറഞ്ഞു.
Post Your Comments