Latest NewsKeralaNews

തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചു, പക്ഷേ താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം: കെ. സുധാകരന്‍

കണ്ണൂര്‍: തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചിട്ടുണ്ടെന്നും താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കെ സുധാകരനെ കൊല്ലാന്‍ സിപിഎം ആളെ വിട്ടിരുന്നുവെന്ന മുന്‍ ദേശാഭിമാനി ജീവനക്കാരന്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി ശക്തിധരന്റെ ആരോപണം ശരിയായിരിക്കാം. സിപിഎം തന്നെ അപായപ്പെടുത്താന്‍ ആളെ അയച്ചിട്ടുണ്ടാകാം. ഈ വെളിപ്പെടുത്തലില്‍ പൊലീസ് കേസെടുക്കുമെന്ന് കരുതുന്നില്ല. ഇത് പുറത്തു പറഞ്ഞതിന് ജി ശക്തിധരനോട് ഫോണില്‍ വിളിച്ച് നന്ദി പറയണമെന്നാണ് ആഗ്രഹമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ക​ള്ള​നോ​ട്ടു​ക​ൾ കൈ​മാ​റ്റം ചെ​യ്ത് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​: ദ​മ്പ​തി​ക​ൾ​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

കൊല്ലാനയച്ചവരില്‍ ഒരാള്‍ വിവരം ചോര്‍ത്തിയതിനാലാണ് സുധാകരന്‍ രക്ഷപ്പെട്ടതെന്നായിരുന്നു ജി ശക്തിധരന്‍ പറഞ്ഞത്. കെ. സുധാകരന്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു നേതാവ് കുടുംബസമേതം നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ കൂലിപ്പടയെ വാടകയ്ക്ക് എടുത്തിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കറന്‍സി അന്ന് ഒഴുക്കിയെന്നും ശക്തിധരന്‍ വെളിപ്പെടുത്തിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button