Latest NewsNewsLife StyleHealth & Fitness

മുടികൊഴിച്ചിൽ തടയാൻ പരിഹാരമാർഗങ്ങള്‍ ഇതാ വീട്ടില്‍ തന്നെ

മുടികൊഴിച്ചില്‍ ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രശ്‌നമാണ്. എത്ര മരുന്ന് കഴിച്ചിട്ടും ഇത് മാറാത്തവരുമുണ്ട്. എന്നാല്‍, മുടികൊഴിച്ചിലിന് പരിഹാരമാർഗങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്. പ്രോട്ടീനും മൃത കോശങ്ങളും അടങ്ങുന്നതാണ് മുടിയുടെ ഘടന. ഒരാളുടെ തലയില്‍ നിന്നും പ്രതിദിനം 50 മുതല്‍ 100 വരെ മുടി കൊഴിഞ്ഞു പോകുന്നുണ്ടെന്നാണ് കണക്ക്. ഈ കണക്ക് സ്ത്രീകളേയും പുരുഷന്മാരെയും ഒരേ പോലെ ഭീതിയിലാക്കുന്നുമുണ്ട്.

മുടി കൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. മുടിക്ക് ലഭിക്കുന്ന ഉയര്‍ന്ന ചൂട് മുതല്‍ സ്ത്രീകളിലെ ആര്‍ത്തവ വിരാമം, മാനസിക പിരിമുറുക്കം, മലിനീകരണം പാരമ്പര്യമായ പ്രത്യേകതകള്‍ എന്നിവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകും.

Read Also : മദ്യലഹരിയിൽ യുവതി പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി: കോൺസ്റ്റബിളിന്റെ മീശ പിഴുതെടുക്കാൻ ശ്രമിച്ചു

മുടി കൊഴിച്ചിലിന് ഉത്തമ പരിഹാരമാണ് ഉള്ളി നീര്. മുടി കൊഴിഞ്ഞ് പോയ ഭാഗത്ത് വീണ്ടും വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി/ സവാള എടുത്ത് തൊലി കളഞ്ഞ ശേഷം കഷണങ്ങളാക്കി നീരെടുക്കുക. ഇത് ദിവസം രണ്ട് നേരം തലയില്‍ പുരട്ടണം. 15 മിനിട്ട് ഇടവേള കഴിഞ്ഞ് കഴുകി കളയാം. ഇത് തുടരുന്നതിനൊപ്പം മികച്ച ഷാംപൂവും ഉപയോഗിക്കാം. പക്ഷേ ഇത് വെച്ച് ഫലം ലഭിക്കാന്‍ കുറച്ച് മാസങ്ങളെടുക്കുമെന്നതാണ് ഒരു പ്രധാന കാര്യം. ക്ഷമയോടെ കാത്തിരുന്ന് ചിട്ടയായി ഇത് പരീക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button