ഉപഭോക്താക്കൾക്ക് വ്യത്യസ്ഥ തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഡാർക്ക് മോഡിന്റെ പരിഷ്കരിച്ച രൂപം അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘ഡാർക്ക് ടോപ് ബാർ’ എന്ന പേരിലാണ് പുതിയ ഫീച്ചർ എത്തുക. ആദ്യ ഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിലാണ് ഈ ഫീച്ചർ വികസിപ്പിക്കുന്നത്. ഡാർക്ക് ടോപ് ബാറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
ഉപഭോക്താക്കൾക്ക് മികച്ച കാഴ്ചാനുഭവം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രേ സ്കെയിൽ, ബ്ലാക്ക് ടോൺ എന്നിവ അടിസ്ഥാനമാക്കിയുള്ള ഡാർക്ക് തീം ആണ് വികസിപ്പിക്കുന്നത്. ഇതുവഴി ഏറെ ഭംഗിയുള്ള ഇന്റർഫെയ്സ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. അമൊലെഡ് സ്ക്രീനുള്ള അത്യാധുനിക മൊബൈൽ ഫോണുകൾക്കാണ് ഈ ഫീച്ചർ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുക. മെറ്റീരിയൽ ഡിസൈൻ ത്രീ ശൈലിയിലേക്ക് ആപ്പിനെ കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്യുന്നത്.
Also Read: നിർത്താതെ ഛർദ്ദി, 26 കാരിയായ ഗർഭിണിക്ക് വായിലെ പല്ലുകൾ മുഴുവൻ നഷ്ടമായി!
Post Your Comments