ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. ആഭ്യന്തര സൂചികകൾ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. സെൻസെക്സ് 803.14 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 64,718.56-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 216.95 പോയിന്റ് നേട്ടത്തിൽ 19,189.05-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇയുടെ നിക്ഷേപകമൂല്യം ഇന്ന് 2.34 ലക്ഷം കോടി രൂപ വർദ്ധിച്ച് സർവ്വകാല റെക്കോർഡായ 296.48 ലക്ഷം കോടി രൂപയിൽ എത്തി. നിഫ്റ്റി മിഡ്ക്യാപ് 0.66 ശതമാനവും, സ്മോൾക്യാപ് 0.42 ശതമാനവും നേട്ടത്തിലാണ്.
എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി, ബയോകോൺ, ഇന്ത്യൻ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബന്ധൻ ബാങ്ക്, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ, ടിസിഎസ്, മാരുതി, എൽ ആൻഡ് ടി, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ഹീറോ, മോട്ടോകോർപ്പ് എന്നിവയുടെ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം, ഡാൽമിയ സിമന്റ്, ടൊറന്റ് ഫാർമ, അദാനി പോർട്സ്, അദാനി പവർ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
Also Read: മലപ്പുറത്ത് എലിപ്പനി ബാധിച്ച് രണ്ട് മരണം: മരിച്ചത് അച്ഛനും മകനും
Leave a Comment