Latest NewsKeralaNews

തമിഴ്‌നാട് ഗവർണറെ നീക്കം ചെയ്യണം: ആർ എൻ രവിയുടെ നടപടിയെ അപലപിച്ച് സിപിഎം

തിരുവനന്തപുരം: സെന്തിൽ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഗവർണർ ആർ എൻ രവിയുടെ നടപടിയെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമല്ലാതെ മന്ത്രിമാരെ നിയമിക്കാനോ നീക്കം ചെയ്യാനോ ഗവർണർക്ക് അധികാരമില്ല എന്നിരിക്കെ ഇത് തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് സിപിഎം വിമർശിച്ചു.

Read Also: മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ

സംസ്ഥാന രാഷ്ട്രീയത്തിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലും ഇടപെടുന്ന വിധത്തിലുള്ള നീക്കങ്ങളാണ് തമിഴ്‌നാട് ഗവർണർ തുടർച്ചയായി സ്വീകരിച്ചു വരുന്നത്. തൽക്കാലം മരവിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു മന്ത്രിയെ പുറത്താക്കിയ ഒടുവിലത്തെ ഈ നീക്കം ഗവർണർ പദവി വഹിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നത് വ്യക്തമാക്കുന്നു. ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തെ ഗവർണർ സ്ഥാനത്തു നിന്ന് ഉടൻ തിരിച്ചുവിളിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

Read Also: കേരളത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥ: ഉത്തരവാദിത്തം ഇരുമുന്നണികൾക്കുമെന്ന് പ്രകാശ് ജാവദേക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button