കൊല്ലം തുറമുഖത്തിന് ഏറെ പ്രതീക്ഷ നൽകുന്ന ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് യാഥാർത്ഥ്യമാക്കാനൊരുങ്ങി മാരിടൈം ബോർഡ്. നിലവിൽ, കൊല്ലം തുറമുഖത്ത് ഫ്ലോട്ടിംഗ് ഡ്രൈഡോക്കിന് സാധ്യതകൾ ഏറെയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കപ്പലുകളും, ബാർജറുകളും അറ്റകുറ്റപ്പണി നടത്തുന്ന ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് കൊല്ലം തുറമുഖത്ത് എത്തുന്നതോടെ ഈ മേഖലയിൽ വൻ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതാണ്.
മറ്റ് തുറമുഖങ്ങൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് രൂപകൽപ്പന ചെയ്യുക. വിഴിഞ്ഞത്ത് വരുന്ന കപ്പലുകൾ കൊല്ലത്ത് എത്തിച്ച് അറ്റകുറ്റപ്പണി നടത്താവുന്നതാണ്. നിലവിൽ, വിഴിഞ്ഞത്തിനും കൊല്ലത്തിനും അന്താരാഷ്ട്ര ഷിപ്പിംഗ് കോഡ് ലഭിച്ച സാഹചര്യത്തിൽ ക്രൂ ചെയ്ഞ്ചിനടക്കം വിദേശ കപ്പലുകൾ കേരള തീരത്തേക്ക് എത്തുന്നതാണ്. അതേസമയം, ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് സ്ഥാപിക്കുന്നതിനായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി താൽപ്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ഡ്രൈഡോക്കിന്റെ നിർമ്മാണ ചെലവുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുല്യമായാണ് വഹിക്കേണ്ടത്.
Also Read: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യ ഇന്ന് കോടതിയിൽ ഹാജരായേക്കും
Post Your Comments