മൺസൂണിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതിയുമായി കേരളം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അറബ് സഞ്ചാരികളെ വരവേൽക്കാൻ പ്രത്യേക പ്രചരണ പരിപാടികൾക്ക് ഉടൻ രൂപം നൽകുന്നതാണ്. നിലവിൽ, പ്രചരണ പ്രവർത്തനങ്ങൾക്ക് ഏഴ് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മിഡിൽ ഈസ്റ്റിൽ നിന്നുള്ള സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുന്നത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ താരതമ്യേന ഉയർന്ന ചൂടാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ അനുഭവപ്പെടാറുള്ളത്. ഇക്കാലയളവിൽ കേരളം ഉൾപ്പെടെയുള്ള ഡെസ്റ്റിനേഷനുകൾ അവധിക്കാലം ചെലവഴിക്കാനായി അറബ് സഞ്ചാരികൾ തിരഞ്ഞെടുക്കാറുണ്ട്. ആയുർവേദ ചികിത്സ, വെൽനസ് ടൂറിസം എന്നിവയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ കേരളം വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
Post Your Comments