വയനാട്: പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. വയനാട്ടിലാണ് സംഭവം. കണിയാമ്പറ്റ സ്വദേശി വിനോദിന്റെ മകൻ ലിഭിജിത്താണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി കുഞ്ഞിന് പനി ഉണ്ടായിരുന്നു.
അതേസമയം, വയനാട്ടിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. എടയൂർകുന്ന് ഗവ എൽപി സ്‌കൂളിൽ എൽകെജി വിദ്യാർഥിനിയായിരുന്ന രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments