Latest NewsNewsIndia

ചാന്ദ്രയാൻ- 3: വിക്ഷേപണത്തിനുള്ള ഔദ്യോഗിക തീയ്യതി പ്രഖ്യാപിച്ച് ഐഎസ്ആർഒ

ചാന്ദ്രയാൻ 2-ന്റെ വിക്ഷേപണം നടന്നത് 2019-ലാണ്

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ- 3- ന്റെ ഔദ്യോഗിക വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 13-ന് ഉച്ചകഴിഞ്ഞ് 2.30-ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിക്കുക. ജിഎസ്എൽവി മാർക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വാഹനത്തിന്റെ സഹായത്തോടെയാണ് വിക്ഷേപണം. 2020 നവംബറിലാണ് ചാന്ദ്രയാൻ- 3 യാഥാർത്ഥ്യമാക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ ഭരണാനുമതി നൽകിയത്.

ചാന്ദ്രയാൻ 2-ന്റെ വിക്ഷേപണം നടന്നത് 2019-ലാണ്. എന്നാൽ, ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ വിക്രം ലാൻഡ് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഐഎസ്ആർഒയുടെ സ്വപ്നങ്ങൾക്ക് മങ്ങലേറ്റത്. ഇതിന്റെ തുടർച്ചയായാണ് ചാന്ദ്രയാൻ- 3 ദൗത്യത്തിന് ഐഎസ്ആർഒ രൂപം നൽകിയത്. നിലവിൽ, ചാന്ദ്രയാൻ- 3ന്റെ പ്രോജക്ട് ഡയറക്ടർ ചുമതല വീരമുത്തുവേലുവിനാണ്. ചാന്ദ്രയാൻ 2 പ്രോജക്ട് ഡയറക്ടർ ആയിരുന്ന എം.വനിതയ്ക്ക് പകരമായാണ് വീരമുത്തുവേലുവിനെ നിയമിച്ചിട്ടുള്ളത്.

Also Read: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: 56കാരനായ രണ്ടാനച്ഛന്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button