KeralaLatest NewsNews

കാസർഗോഡ് സ്വദേശി പനിബാധിച്ച് മരിച്ചു: മരണം മംഗലാപുരത്ത് ചികിത്സയിലിരിക്കെ

കാസർഗോഡ്: പനി ബാധിച്ച് യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിക്ക് പനി കൂടിയത്. തുടർന്ന് കാസർഗോഡ് ആശുപത്രിയിലെത്തി ചികിത്സ തേടി. അന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. എന്നാൽ, ചൊവ്വാഴ്ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തി.

നില വഷളായതോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഒടയംചാലിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button