ശ്രീനഗര്‍: ഇന്ത്യൻ സൈന്യത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ പരാതി. പുല്‍വാമയിലെ പള്ളിയില്‍ കയറി മുസ്ലീം വിശ്വാസികളെ സൈനികര്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു എന്ന വ്യാജ ആരോപണമാണ് മെഹ്ബൂബ മുഫ്തി സമൂഹ മാധ്യമത്തിലൂടെ ഉന്നയിച്ചത്.
READ ALSO: ഒഎൻഡിസിയുടെ ഭാഗമാകാൻ ഈ ഇ-കൊമേഴ്സ് ഭീമന്മാരെ ക്ഷണിച്ച് കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം
ജനങ്ങളെ തമ്മില്‍ തെറ്റിക്കാനും സൈന്യത്തെ ഇകഴ്‌ത്തി കെട്ടാനും വേണ്ടിയുള്ള ആസൂത്രിത ശ്രമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ ബോധ് രാജ് ശര്‍മ നവാബാദ് പോലീസില്‍ പരാതി നല്‍കി. തെളിവില്ലാത്ത ആരോപണമാണ് സെെനികര്‍ക്കെതിരെ മുഫ്തി ഉയര്‍ത്തിയതെന്നും അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തൊട്ടുമുമ്പ് നടത്തിയ ഈ പരാമര്‍ശം പ്രകോപനം സൃഷ്ടിക്കാനാണെന്നും പിഡിപി നേതാവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബോധ് രാജ് ശര്‍മ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബ മുഫ്തിയുടെ വ്യാജ പ്രചാരണം. മുസ്ലീം വിശ്വാസികളെ കൊണ്ട് ശ്രീരാം വിളിപ്പിക്കാന്‍ സൈന്യം ശ്രമിച്ചുവെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയോട് അഭ്യര്‍ത്ഥിച്ചിരുന്നു എന്നുമാണ് മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്.
Post Your Comments