Latest NewsIndiaNews

ആയുഷ്മാൻ ഭാരത് സ്കീം: കാർഡ് ഉടമകൾക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ഉറപ്പുവരുത്താനൊരുങ്ങി ഈ സംസ്ഥാനം

2022ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ ആയുഷ്മാൻ കാർഡിന്റെ തുക വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

കേന്ദ്രസർക്കാറിന്റെ ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിലുള്ള കാർഡ് ഉടമകൾക്ക് 10 ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് ഇൻഷുറൻസ് ഉറപ്പുവരുത്താനൊരുങ്ങി ഗുജറാത്ത് സർക്കാർ. നിലവിൽ, സംസ്ഥാനത്ത് വിവിധ ചികിത്സകൾക്കായി 5 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് തുകയായി ലഭിക്കുക. എന്നാൽ, ഈ തുക പത്ത് ലക്ഷമായി ഉയർത്താനാണ് ഗുജറാത്ത് സർക്കാറിന്റെ നീക്കം. ഇത് സംബന്ധിച്ച വിവരങ്ങൾ ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേശ് പട്ടേൽ പുറത്തുവിട്ടിട്ടുണ്ട്.

2022ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ ആയുഷ്മാൻ കാർഡിന്റെ തുക വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ജൂലൈ 12 മുതലാണ് തുക വർദ്ധിപ്പിക്കുക. നിലവിൽ, സംസ്ഥാന സർക്കാറും, ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി ഋഷികേശ് പട്ടേൽ അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022 വരെ ഗുജറാത്തിൽ മാത്രം ഏകദേശം 34 ലക്ഷം ആളുകളാണ് ആയുഷ്മാൻ കാർഡിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഈ പദ്ധതിക്ക് കീഴിൽ സൗജന്യ ചികിത്സയും, ശസ്ത്രക്രിയയും ഉറപ്പുവരുത്തുന്ന 2,827 ആശുപത്രികളാണ് ഗുജറാത്തിൽ ഉള്ളത്.

Also Read: 800 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തു: കൈയ്യിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം

shortlink

Post Your Comments


Back to top button