ആലപ്പുഴ: മാവലിക്കരയിൽ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതിയായ ശ്രീ മഹേഷിനെതിരെ പിതാവ്. ശ്രീ മഹേഷിന്‍റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്ന് പിതാവ് വ്യക്തമാക്കി. പ്രതിയുടെ മാനസിക നിലയെ സംബന്ധിച്ച് തിരുവനന്തപുരം ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നക്ഷത്രയുടെ മുത്തശ്ശനായ ലക്ഷ്മണന്‍റെ ഹർജി മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഫയലിൽ സ്വീകരിച്ചു.
പ്രതി കാണിച്ചിട്ടുള്ള ആത്മഹത്യാ പ്രവണത കേസ് അന്വേഷണത്തെ വഴിതിരിച്ചുവിടാനായി കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് കോടതിയില്‍ അദ്ദേഹം വ്യക്തമാക്കി. പ്രതിയുടെ മാനസിക അവസ്ഥയെ സംബന്ധിച്ച് മാനസിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് വിളിച്ചു വരുത്തണമെന്നുള്ള ക്രിമിനൽ നടപടി നിയമത്തിലെ വ്യവസ്ഥകൾ ഈ കേസിന് ബാധകമാണെന്നുമുള്ള വാദമാണ് കുട്ടിയുടെ മുത്തശ്ശനു വേണ്ടി ഹാജരായ അഡ്വ പ്രതാപ് ജി പടിക്കൽ കോടതി മുമ്പാകെ ഉയർത്തിയത്. ഈ വിഷയത്തിൽ മുൻകാലങ്ങളിലെ സുപ്രീം കോടതി വിധികൾ കൂടി പരിഗണിച്ചാണ് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജെബി ജഫിൻ രാജ് ഹർജിയിൽ ആവശ്യപ്പെട്ട പ്രകാരം മെഡിക്കൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉത്തരവിട്ടിട്ടുള്ളത്.
Post Your Comments