Latest NewsKeralaNews

സംസ്ഥാനത്ത് മഴ കനക്കും: വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച്ച തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ടാണുള്ളത്.

Read Also: പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഘര്‍ഷം: പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ്) ജൂൺ 29 രാത്രി 11.30 വരെ 2.5 മുതൽ 2.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 47 cm നും 62 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

Read Also: പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഘര്‍ഷം: പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button