KeralaLatest NewsNews

പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും തരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഉള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇതിന്റെ ഭാഗമായാണ് 14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ഇടപെടൽ: ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കം രമ്യതയിലേക്ക്

മൂന്നാം അലോട്ട്‌മെന്റിന് ശേഷം താലൂക്ക്തല, പഞ്ചായത്ത്തല പരിശോധനകൾ ഉണ്ടാകും. വീണ്ടും പ്രശ്‌നങ്ങൾ ഉള്ള മേഖലകൾ ഉണ്ടെങ്കിൽ താത്ക്കാലിക അധിക ബാച്ചുകൾ അനുവദിക്കും. നിലവിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ ആയി 2,22,377 പേർ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്‌മെന്റിൽ 84,794 സീറ്റുകളിൽ കൂടി പ്രവേശനം ഉണ്ടാകും. സ്പോർട്‌സ് ക്വാട്ടയിൽ 3,841 സീറ്റുകൾ ഉണ്ട്. അങ്ങിനെ മൂന്ന് അലോട്ട്‌മെന്റുകളിൽ ആയി 3,11,012 പേർ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നെന്ന് അദ്ദേഹം അറിയിച്ചു.

കമ്മ്യൂണിറ്റി ക്വാട്ടയിൽ 23,914 സീറ്റുകളും മാനേജ്മെന്റ് ക്വാട്ടയിൽ 37,995 സീറ്റുകളും അൺ എയിഡഡ് ക്വാട്ടയിൽ 54,585 സീറ്റുകളുമുണ്ട്. അങ്ങിനെ മൊത്തം 4,27,506 സീറ്റുകൾ നിലവിൽ ഉണ്ട്. ഈ വർഷം എസ്എസ്എസി പാസായവർ 4,17,944 ആണ്. ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികളും പ്രവേശനം നേടിയാലും ഹയർസെക്കണ്ടറിയിൽ മാത്രം സീറ്റുകൾ അധികം ഉണ്ടാകും. ഇത് കൂടാതെയാണ് വോക്കേഷണൽ ഹയർസെക്കണ്ടറി, പോളിടെക്‌നിക്, ഐ ടി ഐ സീറ്റുകൾ ഉള്ളതെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Read Also: കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടൽ: ഒരു ചീറ്റയ്ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button