കാഞ്ഞിരപ്പള്ളി: സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ കമന്റ് പങ്കുവെച്ച തിരൂര്‍ സ്വദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. അമല്‍ജ്യോതി എൻജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലീം വിദ്യാര്‍ത്ഥികള്‍ സമരം ഏറ്റെടുക്കണമെന്നും ഹിന്ദു-ക്രിസ്ത്യൻ വിഭാഗത്തിലെ പെണ്‍കുട്ടികളെ ഇസ്ലാമിലേയ്ക്ക് ആകര്‍ഷിക്കണമെന്നുമുള്ള പ്രചാരണങ്ങൾ ചിലർ നടത്തി.
READ ALSO: സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരയാക്കിയാതായി യുവതിയുടെ പരാതി: ഭര്‍തൃപിതാവ് അറസ്റ്റില്‍
ഇത്തരം വിദ്വേഷ കമന്റ് പങ്കുവെച്ച തിരൂര്‍ സ്വദേശിക്കെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. മലപ്പുറം, തിരൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍ താഴേപ്പാലത്തിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. കാഞ്ഞിരപ്പള്ളി Cr.859/2023 U/s 153(A) IPS പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
‘അമല്‍ജ്യോതി കോളേജിലെ ഫാസിസ്റ്റ് മാനേജ്മെന്റിനെതിരെ പടപൊരുതുന്ന തട്ടമിട്ട മിടുക്കികള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങളൊന്ന് മനുസ്സുവെച്ചാല്‍ ആ കോളേജിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ ഹിന്ദു പെണ്‍കുട്ടികളെ നമ്മുടെ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരാൻ കഴിയും. കാരണം, അവിടുത്തെ സമരത്തിന് മുസ്ലീം കുട്ടികള്‍ നേതൃത്വം കൊടുക്കുമ്ബോള്‍ നിങ്ങള്‍ പറയുന്നതാണ് മറ്റു പെണ്‍കുട്ടികളും കേള്‍ക്കുക. പതുക്കെ അവരെ നമ്മുടെ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരണം. അത് അവര്‍ക്ക് നിഷേധിക്കാൻ പറ്റില്ല. വേണ്ടി വന്നാല്‍ ആ കോളേജ് തന്നെ നമുക്ക് പിടിച്ചെടുക്കാം. ദീദിന് വേണ്ടി പൊരുതുന്ന നിങ്ങളെ ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ’- എന്നായിരുന്നു അബ്ദുള്‍ ജലീലിന്റെ വിദ്വേഷ കമന്റ്.
സമൂഹത്തിൽ മത സ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ പ്രവർത്തിച്ചതെന്നാണ് ആരോപണം. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ അറിയിക്കണമെന്നാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിര്‍ദ്ദേശം.
Post Your Comments