കോഴിക്കോട്: മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീറി(32)നെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : അയോദ്ധ്യയ്ക്കായി 32,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ: പദ്ധതികൾ ആവിഷ്ക്കരിച്ച് യോഗി സർക്കാർ
മാട്രിമോണി സൈറ്റിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് ഇയാൾ യുവതികളെ പരിചയപ്പെടുന്നത്. തുടർന്ന്, പരിചയപ്പെടുന്ന യുവതികളുടെ മോശം വീഡിയോകളും ഫോട്ടോകളും വാട്സ്ആപ്പ് വഴി ശേഖരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പ്രതി പണം തട്ടുന്നത്. ദുബായിൽ എൻജിനീയറാണെന്ന വ്യാജേന മാട്രിമോണി സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. തുടർന്ന് വിദേശ മൊബൈൽ നമ്പറിൽ നിന്ന് ഇവരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ചില കേസുകളിൽ കുടുങ്ങിയെന്ന് കാണിച്ച് പല തവണകളായി 13 ലക്ഷത്തിലധികം രൂപയാണ് യുവതിയിൽ നിന്ന് തട്ടിയത്. യുവതി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
രണ്ടാം വിവാഹത്തിനായി മാട്രിമോണി സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളെ ആണ് പ്രതി ലക്ഷ്യം വയ്ക്കുന്നത്. പ്രതി ഇത്തരത്തിൽ രണ്ട് വിവാഹം കഴിച്ചതായും മറ്റു പലരുമായും ബന്ധപ്പെട്ടുവരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments