Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ മുന്നേറി! നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

നിഫ്റ്റി 126.20 പോയിന്റ് നേട്ടത്തിൽ 18,817-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ സൂചികകൾ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 446.03 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,416.03-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 126.20 പോയിന്റ് നേട്ടത്തിൽ 18,817-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളിൽ വൻ മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ ഓഹരികളുടെ കുതിപ്പിന് കരുത്തായി മാറിയത്.

ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി ഓഹരികൾ നേരിയ നഷ്ടത്തിലാണെങ്കിലും, മറ്റ് എല്ലാ ഓഹരി വിഭാഗങ്ങളും മികച്ച നേട്ടമാണ് രേഖപ്പെടുത്തിയത്. എസ്ബിഐ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എൻടിപിസി തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. അതേസമയം, ഭാരത് ഇലക്ട്രോണിക്സ്, ദേവയാനി ഇന്റർനാഷണൽ, ഇന്ത്യൻ ബാങ്ക്, ഇൻഡസ് ടവേഴ്സ്, മാരുതി, എച്ച്.യു.എൽ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Also Read: യുപിയിൽ വീണ്ടും ബുൾഡോസർ നടപടി: 17കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വീട് തകർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button