PalakkadLatest NewsKeralaNattuvarthaNews

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ജോലി വാ​ഗ്ദാനം ചെയ്ത് സ്വകാര്യ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു : പ്രതി പിടിയിൽ

പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി വരമംഗലത്ത് വീട്ടിൽ ഉമ്മർ (28) ആണ് അറസ്റ്റിലായത്

പാലക്കാട്: കപ്പൂർ സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി വരമംഗലത്ത് വീട്ടിൽ ഉമ്മർ (28) ആണ് അറസ്റ്റിലായത്. തൃത്താല പൊലീസാണ് യുവാവിനെ പിടികൂടിയത്.

Read Also : സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

മെയ് പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയെ ഉമ്മർ പരിചയപ്പെട്ടത്. തുടർന്ന്, ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഞാങ്ങാട്ടിരി ഭാഗത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Read Also : സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടി: റിട്ട. ഡിവൈ.എസ്.പി അറസ്റ്റില്‍

പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button