രാജ്യത്തെ നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നേരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക്. ട്രാൻസ് യൂണിയൻ സിബിൽ അടക്കമുള്ള കമ്പനികൾക്കെതിരയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ കമ്പനികൾക്ക് 25 ലക്ഷം രൂപ വീതം റിസർവ് ബാങ്ക് പിഴ ചുമത്തിയിട്ടുണ്ട്. വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കൃത്യവും പൂർണവുമല്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ട്രാൻസ് യൂണിയൻ സിബിൽ, സിആർഐഎഫ് ഹൈ മാർക്കറ്റ് ക്രെഡിറ്റ് ഇൻഫർമേഷൻ സർവീസസ്, എക്സ്പീരിയൻ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി ഓഫ് ഇന്ത്യ, ഇക്വിഫാക്സ് ക്രെഡിറ്റ് ഇൻഫർമേഷൻ എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്ക് അനുവദിച്ച സമയപരിധിക്കുള്ളിൽ വായ്പ വിവരങ്ങളിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ കമ്പനികൾക്ക് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് റിസർവ് ബാങ്ക് കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. വായ്പാ വിവരവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമല്ലെങ്കിൽ അവ ഉപഭോക്താക്കളുടെ സിബിൽ സ്കോറിനെ ബാധിക്കാൻ സാധ്യതയുണ്ട്.
Also Read: ‘ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല’: ലിവിങ് ടുഗെതർ പങ്കാളികളുടെ ഹർജി തള്ളി ഹൈക്കോടതി
Post Your Comments