ദീപാവലി ദിനത്തിൽ ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂൾ അവധി കലണ്ടറിലെ ‘ബ്രൂക്ലിൻ- ക്വീൻസ് ഡേ’ എന്ന് അവധിക്ക് പകരമാണ് ദീപാവലിക്ക് അവധി നൽകുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ സിറ്റി മേയർ എറിക് ആഡംസ് ട്വിറ്റർ മുഖാന്തരം പങ്കുവെച്ചിട്ടുണ്ട്. ഇരുട്ടനെതിരെ വെളിച്ചം നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ന്യൂയോർക്കുകാർ ഓരോ വർഷവും ദീപാവലി ആഘോഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം നവംബർ 12 ഞായറാഴ്ചയാണ് ദീപാവലി ആഘോഷിക്കുന്നത്. ഞായറാഴ്ച പൊതുവേ അവധി ദിനമാണ്. എന്നാൽ, 2024 മുതൽ ദീപാവലി ദിനം സ്കൂളുകൾക്ക് അവധിയായിരിക്കും. നിയമനിർമ്മാണം നടത്തിയതിനുശേഷമാണ് ന്യൂയോർക്ക് സ്കൂൾ സംവിധാനത്തിൽ ദീപാവലി അവധി ദിനമായി പ്രഖ്യാപിച്ചത്. ഇനി ഗവർണറുടെ ഒപ്പ് കൂടി മാത്രമാണ് ലഭിക്കേണ്ടത്. ദീപാവലി അവധി ദിനമായി പ്രഖ്യാപിച്ചത് പ്രാദേശിക കുടുംബങ്ങളുടെ സുപ്രധാന വിജയമാണെന്ന് മേയർ എറിക് ആഡംസ് വിശേഷിപ്പിച്ചു. അൽപം നേരത്തെയാണെങ്കിലും അദ്ദേഹം എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നിട്ടുണ്ട്.
Post Your Comments