WayanadLatest NewsKeralaNattuvarthaNews

കാറിന്‍റെ ഗിയർ ഫ്ലാപ്പിൽ വെച്ച് കടത്താൻ ശ്രമം: എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

മലപ്പുറം സ്വദേശികളായ പള്ളിപ്പുറം തറവനാട്ടിൽ മുഹമ്മദ്‌ ബാസിത് (27), വെള്ളരിക്കാട്ടിൽ മുഹമ്മദ്‌ സിനാൻ (20) എന്നിവരാണ് പിടിയിലായത്

മുത്തങ്ങ: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാക്കൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ പള്ളിപ്പുറം തറവനാട്ടിൽ മുഹമ്മദ്‌ ബാസിത് (27), വെള്ളരിക്കാട്ടിൽ മുഹമ്മദ്‌ സിനാൻ (20) എന്നിവരാണ് പിടിയിലായത്.

Read Also : കഞ്ചാവ് ചെടിയുടെ സ്ഥാനം ശുചിമുറിയിലും, വീട്ടിലെ ശുചിമുറിയില്‍ 10 കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടന്ന വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറിന്‍റെ ഗിയർ ഫ്ലാപ്പിൽ നിന്നാണ് 45.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാബുവും സംഘവുമാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button