Latest NewsNewsIndia

‘ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല’: ലിവിങ് ടുഗെതർ പങ്കാളികളുടെ ഹർജി തള്ളി ഹൈക്കോടതി

ലക്നൗ: ഇസ്ലാം മതം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതി. പോലീസ് പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ലിവിങ് ടുഗതർ പങ്കാളികൾ സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹത്തിന് മുമ്പ് ചുംബിക്കുക, സ്പർശിക്കുക തുടങ്ങിയ ലൈംഗികമായ സ്നേഹപ്രകടനങ്ങൾ ഒന്നും തന്നെ ഇസ്ലാമിൽ അനുവദനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുപത്തിയൊമ്പതുകാരിയായ ഹിന്ദു യുവതിയും മുപ്പതുകാരനായ മുസ്ലീം യുവാവും സമർപ്പിച്ച ഹർജി ആണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തള്ളിയത്.

രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും! ആദ്യം സർവീസ് നടത്തുക ഈ സംസ്ഥാനത്ത്

സ്വകാര്യ കക്ഷികൾ തമ്മിലുള്ള ഇത്തരം തർക്കങ്ങൾ കോടതിയുടെ അധികാരപരിധിക്കുള്ളിൽ വരുന്നതല്ലെന്നും ഇത്തരം സാമൂഹിക പ്രശ്നങ്ങൾ വേരോടെ പിഴുതെറിയാൻ സാമൂഹിക ഇടപെടൽ വേണമെന്നും കോടതി നിരീക്ഷിച്ചു. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് തങ്ങളെ പീഡിപ്പിക്കുകയാണെന്നാണ് ഹർജിക്കാരുടെ ആരോപണം.

എന്നാൽ, മുസ്ലീം നിയമത്തിൽ വിവാഹപൂർവ്വ ലൈംഗികതയ്ക്ക് അംഗീകാരം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികബന്ധം ഒഴികെയുള്ള എല്ലാ വിവാഹേതര ലൈംഗികബന്ധവും വിവാഹപൂർവ ലൈംഗികതയും വ്യഭിചാരമായാണ് കണക്കാക്കുന്നതെന്നും കോടതി വ്യക്തമാക്കി.

തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്ന നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം നല്കാൻ സർക്കാർ തീരുമാനം

ഇത്തരം കുറ്റങ്ങൾക്ക് അവിവാഹിതരായ ആണിനും പെണ്ണിനും നൂറ് ചാട്ടവാറടിയും കല്ലെറിഞ്ഞു കൊല്ലലുമാണ് ഖുർആനിലെ ശിക്ഷ എന്നും കോടതി പറഞ്ഞു. തുടർന്ന് ഹർജി തള്ളുന്നതായി കോടതി ഉത്തരവിട്ടു. ഹർജിക്കാർക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കുന്നതിനായി ഉചിതമായ കോടതിയെയോ ബന്ധപ്പെട്ട പോലീസ് അധികൃതരെയോ നിയമാനുസൃതമായി സമീപിക്കാമെന്നും കോടതി അറിയിച്ചു. അലഹബാദ് ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ ജസ്റ്റിസ് സംഗീത ചന്ദ്രയും ജസ്റ്റിസ് നരേന്ദ്ര കുമാർ ജോഹാരിയും ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button