കായംകുളം: ആലപ്പുഴ ജില്ലയിലെ പാർട്ടി വിഭാഗീയതയുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതൃത്വം. കായംകുളത്തിൻ്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ അക്കൌണ്ടുകള്‍ക്കെതിരെ ആലപ്പുഴ എസ്പിക്ക് സിപിഎം ഏരിയാ കമ്മിറ്റി പരാതി നൽകി കഴിഞ്ഞു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിൽ പ്രതിയായ നിഖിൽ തോമസ്, അബിൻ തുടങ്ങിയ പാർട്ടി പ്രവർത്തകരെ പുറത്താക്കിയെങ്കിലും കേസും ആരോപണവും പാർട്ടിയെക്കൂടി സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിലെ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കുന്ന കായംകുളത്തിൻ്റെ വിപ്ലവം ചെമ്പട കായംകുളം തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ നടപടിയ്ക്ക് നേതൃത്വം ഒരുങ്ങുന്നത്.
കണ്ടാൽ ഫേക് അക്കൗണ്ടുകൾ എന്ന് തോന്നുമെങ്കിലും സി പി എമ്മെന്നാേ, ഡിവൈഎഫ്ഐ എന്നോ, എസ്എഫ്ഐ എന്നോ വ്യത്യാസമില്ലാതെ നേതാക്കളുടെ ഗൂപ്പിസം, അവിഹിതം, ഗുണ്ടായിസം, പ്രണയം, വഞ്ചന തുടങ്ങിയ വിഷയങ്ങൾ പേരും പാർട്ടിയിലെ പദവിയും പറഞ്ഞു തന്നെ വെളിപ്പെടുത്തുന്ന പോസ്റ്റുകളിലൂടെ പാർട്ടിയെ ആക്രമിക്കുകയാണ് ഈ ഗ്രൂപ്പുകൾ. അതുകൊണ്ട് തന്നെയാണ് ഇത് പൂട്ടിക്കാൻ കായംകുളത്തെ നേതാക്കന്മാർ ശ്രമിക്കുന്നത്.
Post Your Comments