ബക്രീദ് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. രാജ്യത്ത് ജൂൺ 29-നാണ് ബക്രീദ് ആഘോഷം. അതിനാൽ, ചില സംസ്ഥാനങ്ങളിൽ ജൂൺ 28നും മറ്റു ചില സംസ്ഥാനങ്ങളിൽ ജൂൺ 29-നുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ, വിവിധ ആവശ്യങ്ങൾക്കായി ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവർ അവധി ദിനങ്ങളെക്കുറിച്ച് അറിയേണ്ടതാണ്.
ആർബിഐയുടെ അവധിക്കാല കലണ്ടർ പ്രകാരം, മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ജൂൺ 28 നാണ് അവധി നൽകിയിരിക്കുന്നത്. അതേസമയം, ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ, രാജസ്ഥാൻ, ശ്രീനഗർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ന്യൂഡൽഹി, ഗോവ, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂൺ 29നാണ് അവധി നൽകിയിരിക്കുന്നത്. കൂടാതെ, മഹാരാഷ്ട്ര, സിക്കിം, ഒറീസ ,കേരളം എന്നിവിടങ്ങളിൽ ജൂൺ 29 നും ബാങ്കുകൾ അടച്ചിടും.
Post Your Comments