![](/wp-content/uploads/2023/06/new-project-3-2.webp)
വയനാട്: വയനാട്ടില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി മരിച്ചു. എടയൂർകുന്ന് ഗവ എൽപി സ്കൂളില്‍ എൽകെജി വിദ്യാർഥിനിയായിരുന്ന രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പരിശോധിച്ച് മരുന്നു നൽകി വിട്ടെങ്കിലും പനി മൂർച്ഛിച്ചതിനെ തുടർന്ന് രാത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരിച്ചെത്തി കിടത്തിച്ചികിത്സയ്ക്ക് വിധേയമാക്കിയതായാണ് വിവരം. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.
ഓട്ടോഡ്രൈവർ തൃശ്ശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും അഖിലയുടെയും ഏക മകളാണ് രുദ്ര.
Post Your Comments