Latest NewsNewsIndia

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം: മരണസംഖ്യ വീണ്ടും ഉയർന്നു, മൂന്ന് കോടിയുടെ നാശനഷ്ടം

അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ, അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിവിധ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് ദേശീയപാതകൾ ഉൾപ്പെടെ 124 റോഡുകൾ തകർന്നതായി ദുരന്തനിവാരണ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി ഹിമാചൽ പ്രദേശിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായത്. ‘സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കൂടാതെ, ദുരന്ത സാധ്യത മേഖലകളിൽ താമസിക്കുന്നവരെ അധികൃതരുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് താമസിപ്പിച്ചിട്ടുണ്ട്’, ദുരന്ത നിവാരണ സേനയുടെ മാനേജ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ഓംകാർ ചന്ദ് ശർമ അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മഴക്കെടുതിയിൽ മൂന്ന് കോടി രൂപയുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: സെപ്തംബര്‍ 15 മുതല്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസശമ്പളം

shortlink

Related Articles

Post Your Comments

Related Articles


Back to top button