KeralaLatest NewsNews

സംസ്ഥാനത്ത് മഴ കനക്കുന്നു: വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തെ തുടർന്ന് അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ അനുഭവപ്പെടുന്നതാണ്

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇതിനോടകം ശക്തി പ്രാപിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തെ തുടർന്ന് അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം, വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് ശക്തമായ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലയിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കണം.

Also Read: മണിപ്പൂർ സംഘർഷം: നിരായുധീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് സൈന്യം, അക്രമകാരികളുടെ 12 ബങ്കറുകൾ തകർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button