തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കി പ്രിയാ വര്‍ഗീസ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ എതിര്‍കക്ഷികള്‍ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ കോടതി തീരുമാനം എടുക്കരുതെന്നാണ് തടസ ഹര്‍ജിയില്‍ പ്രിയാ വര്‍ഗീസിന്റെ ആവശ്യം.
Read Also: ഈ പ്രായക്കാരായ സ്ത്രീകളില്‍ കിഡ്‌നി സ്റ്റോണ്‍ കൂടുതലായി കണ്ടുവരുന്നതിന് പിന്നിലെ കാരണമറിയാം
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ ഡോ. പ്രിയാ വര്‍ഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. യോഗ്യതയായി എട്ട് വര്‍ഷം അധ്യാപന പരിചയം വേണമെന്നിരിക്കെ തന്റെ ഗവേഷണകാലവും നാഷണല്‍ സര്‍വീസ് സ്‌കീമിലെ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റെസ് സര്‍വീസിലെ പ്രവര്‍ത്തനകാലവും അധ്യാപന പരിചയമായി പ്രിയ ഉള്‍പ്പെടുത്തിയതാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് 2022ല്‍ തള്ളിയത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രിയാ വര്‍ഗീസ് നല്‍കിയ ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നും അനുകൂല ഉത്തരവ് വന്നത്.
ഒരു അധ്യാപികയുടെ പിഎച്ച്ഡി കാലവും,ഡെപ്യുട്ടേഷനും അധ്യാപന പരിചയമായി കാണാന്‍ കഴിയുമോ എന്നതാണ് പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ചചെയ്യപ്പെട്ടത്. ഗവേഷണവും, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. അധ്യാപികയുടെ എന്‍എസ്എസ് ചുമതലയും, ഗവേഷണ കാലയളവും അധ്യാപന പരിചയമല്ലെന്ന് കണ്ടെത്തുന്നതിന് മുന്നേ യുജിസി അംഗീകൃത ഗവേഷണ പ്രോഗ്രാമുകള്‍ ഏതൊക്കെയെന്ന് സിംഗിള്‍ ബഞ്ച് വിലയിരുത്തണമായിരുന്നുവെന്ന് -ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു.
Post Your Comments